---
title: "മിഷേൽ ഷാജിയുടെ മരണം ; അന്വേഷണം ഊർജിതമാക്കണം, മാതാപിതാക്കൾ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തര മന്ത്രിയ്ക്കും പരാതിനല്കി"
english_title: "Michel Shaji's death; Investigation should be intensified, parents complain to the Chief Minister and Home Minister"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/365325/Michel Shaji's death; Investigation should be intensified, parents complain to the Chief Minister and Home Minister"
published_at: "2026-06-11T15:13:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a8359ad9c0_734144.jpg"
keywords: []
---

# മിഷേൽ ഷാജിയുടെ മരണം ; അന്വേഷണം ഊർജിതമാക്കണം, മാതാപിതാക്കൾ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തര മന്ത്രിയ്ക്കും പരാതിനല്കി

> **Lead Summary:** പിറവം......കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പിറവം സ്വദേശിനിയുടെ കേസ് പുനരന്വേഷണം നടത്തണം; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി പിറവം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽഷാജിയുടെ മരണത്തിൻ്റെ ദുരൂഹത നീക്കാൻ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പുനൽകിയതായി മിഷേലിൻ്റെ മാതാപിതാക്കളായ ഷാജി വർഗീസ്, ഷൈലമ്മ ഷാജി എന്നിവർ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഇവർ നേരിൽ കണ്ടത്

## Article Content

പിറവം......കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പിറവം സ്വദേശിനിയുടെ കേസ് പുനരന്വേഷണം നടത്തണം; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി പിറവം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽഷാജിയുടെ മരണത്തിൻ്റെ ദുരൂഹത നീക്കാൻ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പുനൽകിയതായി മിഷേലിൻ്റെ മാതാപിതാക്കളായ ഷാജി വർഗീസ്, ഷൈലമ്മ ഷാജി എന്നിവർ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഇവർ നേരിൽ കണ്ടത്

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബിന്റെ നേതൃത്വത്തിലായിരുന്നു മിഷേലിൻ്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയുമായികൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും മിഷേലിൻ്റെ മാതാപിതാക്കളുമായി സംസാരിച്ചു. മിഷേൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലന്നും മകളുടെ മരണം കൊലപാതകമാണെന്നും മാതാപിതാക്കൾ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സംശയങ്ങളും ഉള്ള രേഖകളും ചിത്രങ്ങളും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറി.9 വർഷമായി അന്വേഷണം നടക്കുന്നു. കേസിൻ്റെ ഇപ്പോഴത്തെ അവസ്ഥ പഠിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി ഷാജി വർഗീസ് പറഞ്ഞു.

മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടി ആലോചിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞതായും മിഷേലിൻ്റെ മാതാപിതാക്കൾ പറഞ്ഞു.പിറവം നഗര സഭ മുനിസിപ്പൽ കെ. ആർ.പ്രദീപ് കുമാർ, പിറവം ബ്ലോക്ക് പ്രസിഡൻറ് തോമസ് മല്ലിപ്പുറം, മുളക്കുളം കർമ്മേൽക്കുന്ന് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസ് തോമസ്,കർമ്മ സമിതി അംഗം വി.ചന്ദ്രാചാര്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

2017 മാർച്ച് 5 ന് വൈകുന്നേരം കലൂർ പള്ളിയിൽ നിന്ന് പ്രാർത്ഥിച്ച് പുറത്തേക്ക് ഇറങ്ങിയ ശേഷം കാണാതായ മിഷേലിൻ്റെ മൃതദേഹം പിന്നീട് കൊച്ചി കായലിൽ കണ്ടെത്തുകയായിരുന്നു.അന്വേഷണത്തിൽ ലോക്കൽ പോലീസ് വീഴ്ച വരുത്തിയത് അന്ന് എം എൽ എ ആയിരുന്ന അനൂപ് ജേക്കബ്ബ് ആണ് നിയമ സഭയിൽ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.എങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല ഈ സാഹചര്യത്തിലാണ്മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/365325/Michel Shaji's death; Investigation should be intensified, parents complain to the Chief Minister and Home Minister)